'അന്ധാദുന്‍' തമിഴ് റീമേക്കിലെ നായികയായി പ്രിയ ആനന്ദ്, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (11:08 IST)

ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍' എന്ന സിനിമയുടെ തമിഴ് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രശാന്ത് ആണ് നായകന്‍. ഹിന്ദിയിലെ തബുവിന്റെ വേഷം സിമ്രന്‍ തമിഴില്‍ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ പ്രിയ ആനന്ദ് ടീമിന്റെയൊപ്പം ചേര്‍ന്നിരിക്കുകയാണ്.രാധികാ ആപ്‌തേ ചെയ്ത കഥാപാത്രത്തിനാണ് നടി അവതരിപ്പിക്കുന്നത്.കാര്‍ത്തിക്, കെ എസ് രവികുമാര്‍, യോഗി ബാബു, ഉര്‍വശി, മനോബാല, വനിത വിജയകുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രശാന്തിന്റെ അച്ഛനും നടനുമായ ത്യാഗരാജന്‍ ചിത്രം സംവിധാനം ചെയ്യുന്നത്.അതേസമയം, തെലുങ്കിലും മലയാളത്തിലും 'അന്ധാദുന്‍' റീമേക്ക് ചെയ്യുന്നുണ്ട്.ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭ്രമം ഇതിനകം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. പൃഥ്വിരാജ് സുകുമാരന്‍, രാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.തെലുങ്ക് പതിപ്പില്‍ നിതിന്‍, തമന്ന ഭാട്ടിയ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :