ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം 'ബദായ് ഹൊ' തമിഴ് റീമേക്കില്‍ നായികയാകാന്‍ പ്രിയ ആനന്ദ്, ഷൂട്ടിംഗ് ഏപ്രിലില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (11:11 IST)

ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബദായ് ഹൊ' തമിഴിലേക്ക് പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂര്‍.
ആര്‍ജെ ബാലാജിയാണ് ആയുഷ്മാന്‍ ഖുറാന ഹിന്ദിയില്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത്.ഇപ്പോള്‍ ഇതാ ഈ ചിത്രത്തിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പ്രിയ ആനന്ദ് നായികയായി എത്തും.തമിഴ് പതിപ്പില്‍ സന്യ മല്‍ഹോത്രയുടെ വേഷം നടി അവതരിപ്പിക്കും.നേരത്തെ ആര്‍ജെ ബാലാജിക്കൊപ്പം 'എല്‍കെജി' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.ഈ ചിത്രത്തില്‍ അച്ഛന്റെ വേഷത്തില്‍ സത്യരാജ് അഭിനയിക്കുമെന്നാണ് വിവരം.

നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ എന്ന ചിത്രമൊരുക്കിയ എന്‍ജെ ശരവണനും ബാലാജിയും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് വിവരം.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലേക്ക് ചിത്രം പുനര്‍നിര്‍മിക്കും.ഏപ്രില്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിക്കും.

വിവാഹപ്രായമെത്തിയ നായകന്റെ അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നതും തുടര്‍ന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇടയിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :