'അന്ധാദുന്‍' തമിഴ് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നു, പുതിയ വിശേഷങ്ങളുമായി നടി സിമ്രന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (11:04 IST)

ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍' എന്ന സിനിമയുടെ തമിഴ് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടന്‍ പ്രശാന്ത് ആണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ സെറ്റില്‍ നിന്ന് തന്റെ വിശേഷങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് നടി സിമ്രന്‍. 'സെറ്റിലെ അനന്തമായ തമാശകളും ചാറ്റും'-നടന്‍ പ്രശാന്തിനൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് നടി പറഞ്ഞു. പ്രശാന്തിന്റെ അച്ഛനും നടനുമായ ത്യാഗരാജന്‍ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക്, കെ എസ് രവികുമാര്‍, യോഗി ബാബു, ഉര്‍വശി, മനോബാല, വനിത വിജയകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഗൗതം മേനോന്‍, മോഹന്‍ രാജ തുടങ്ങിയ സംവിധായകരുടെ പേര് ഈ ചിത്രം സംവിധാനം ചെയ്യുവാനായി ആദ്യം ഉയര്‍ന്നു കേട്ടിരുന്നു. പിന്നീടാണ് ത്യാഗരാജന്‍ തന്നെ സംവിധാനം ചെയ്യാമെന്ന തീരുമാനമെടുത്തത്. മലയാളം, തെലുങ്ക് എന്നീ ഭാഷകളിലേക്കും അന്ധാദുന്‍ റിമേക്ക് ചെയ്യുന്നുണ്ട്. മലയാളം റീമേക്കിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഭ്രമം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :