'ക്യാപ്റ്റന്‍ കൂള്‍'; 'ബ്രോ ഡാഡി' ലൊക്കേഷനിലെത്തി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:12 IST)

ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കടുവ ചിത്രീകരണം പാതിവഴിയില്‍ എത്തിനില്‍ക്കുകയാണ്. 'ബ്രോ ഡാഡി' പൂര്‍ത്തിയായശേഷം പൃഥ്വിരാജ് അടുത്തതായി കടുവ സെറ്റിലേക്ക് പോകുമെന്ന് സൂചന. പൃഥ്വിരാജിനെ ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി കണ്ടെന്നും വരാനിരിക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച് സംസാരിച്ചെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

'ക്യാപ്റ്റന്‍ ബിസിയാണ്, പക്ഷേ കൂളാണ്. ഹൈദരാബാദിലെ ബ്രോ ഡാഡി ലൊക്കേഷന്‍ സന്ദര്‍ശിച്ചു.രാജുവുമായി വരാനിരിക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു'- ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു.
ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍ 12ത് മാന്‍ സെറ്റില്‍ എത്തും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :