ചിങ്ങം ഒന്ന്, 'സിബിഐ 5' അല്ല 'പുഴു'വില്‍ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി, പൂജ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (10:43 IST)

നേരത്തെ ചിങ്ങം ഒന്നിന് മമ്മൂട്ടിയുടെ സിബിഐ 5 തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിന് മുമ്പ് മെഗാസ്റ്റാര്‍ 'പുഴു'വില്‍ അഭിനയിക്കും. പൂജ ചിത്രങ്ങള്‍ കാണാം.A post shared by George Sebastian (@georgemammootty)

മുടി നീട്ടി വളര്‍ത്തിയ ലുക്ക് മമ്മൂട്ടി തുടരുന്നതിനാല്‍ ഭീഷ്മപര്‍വ്വത്തിന് ശേഷം പുഴു ഉണ്ടാകാനാണ് സാധ്യത.

സംവിധായക തീനയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആകുന്നതിന്റെ ത്രില്ലിലാണ് നടി പാര്‍വതി.ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :