ബീസ്റ്റിന്റെ ചിത്രീകരണത്തിനായി പൂജ ഹെഗ്ഡെ വരുന്നു, പുതിയ ഷെഡ്യൂള്‍ ഓഗസ്റ്റ് 1 മുതല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ജൂലൈ 2021 (09:06 IST)


പാന്‍-ഇന്ത്യ നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. വിവിധ ഭാഷകളിലായി നിരവധി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ഒരു ഇടവേള എടുക്കാതെ ഒരു സിനിമയുടെ സെറ്റില്‍ നിന്നും മറ്റൊരു സിനിമ സെറ്റിലേക്ക് നിരന്തരം യാത്രകളിലാണ് പൂജ. ഇക്കഴിഞ്ഞ ആഴ്ചകളില്‍ 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍', 'രാധേ ശ്യാം' എന്നീ തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലായിരുന്നു നടി. ബീസ്റ്റിന്റെ ചിത്രീകരണത്തിനായി പൂജ ചെന്നൈയിലേക്ക് വൈകാതെ എത്തും.

ഓഗസ്റ്റ് 1 മുതലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിക്കുക. അടുത്തിടെ ഒരു ഹസ്വ ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു. അതും ചെന്നൈയില്‍ തന്നെയായിരുന്നു. വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് വിജയും സംഘവും ചെന്നൈയിലേക്ക് തിരിച്ചെത്തിയത്.

അതേസമയം നിരവധി ചിത്രങ്ങളാണ് പൂജയുടെ മുമ്പിലുള്ളത്.രണ്‍വീര്‍ സിങ്ങിനൊപ്പം 'സര്‍ക്കസ്',സല്‍മാന്‍ ഖാനുമൊത്തുള്ള ഭൈജാന്‍, പ്രഭാസിനൊപ്പം 'രാധേ ശ്യാം', ചിരഞ്ജീവിയുമൊത്തുള്ള 'ആചാര്യ', തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് നടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :