ജനങ്ങളുടെ ശബ്ദമായി സിജു വില്‍സണ്‍,പത്തൊമ്പതാം നൂറ്റാണ്ട് ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (09:02 IST)

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും സംവിധായകനും മറ്റ് അഭിനേതാക്കളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നായികയായ കയാദുവിന്റെയും നടന്‍ സെന്തില്‍ കൃഷ്ണയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും എന്നും വിനയന്‍ പറഞ്ഞിരുന്നു.ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് സെന്തില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചില ലോക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ സിജു വില്‍സണ്‍.

ജനങ്ങളുടെ ഇടയിലേക്ക് കുതിരപ്പുറത്ത് വരുന്ന സിജു വില്‍സണിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. സിനിമയ്ക്കായി കുതിരസവാരിയും കളരിപ്പയറ്റും നടന്‍ പരിശീലിച്ചിരുന്നു.

കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :