'നിഴല്‍'ലെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ട് സൈജു കുറുപ്പ്, ചിത്രം ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (16:59 IST)

കുഞ്ചാക്കോ ബോബന്‍ - നയന്‍താര ചിത്രം നിഴല്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ നടന്‍ സൈജു കുറുപ്പും അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ട്രെയിലറിലും നടനെ ഏറെ പ്രാധാന്യത്തോടെ കാണിച്ചിരുന്നു. ഇപ്പോളിതാ സിനിമയിലെ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു കുറുപ്പ്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നിഴലിനെ ലഭിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 9ന് സിനിമ തിയേറ്ററുകളില്‍ എത്തും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയായി ചാക്കോച്ചന്‍ വേഷമിടുന്നു. ശക്തമായ ഒരു കഥാപാത്രത്തെ നയന്‍താരയും അവതരിപ്പിക്കുന്നുണ്ട്.അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സഞ്ജീവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :