ത്രില്ലടിപ്പിക്കാന്‍ ആസിഫ് അലിയ്‌ക്കൊപ്പം ആന്റണി വര്‍ഗീസും നിമിഷയും, ജിസ് ജോയ് ചിത്രം വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (08:49 IST)

ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍, 'ബിഗില്‍' നടി റെബ മോണിക്ക ജോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

'സൈക്കിള്‍ തീവ്‌സ്', 'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയോടൊപ്പമുള്ള സംവിധായകന്റെ നാലാമത്തെ ചിത്രമാണിത്. സാധാരണ ഫീല്‍ഗുഡ് സിനിമകള്‍ ചെയ്യാറുള്ള ജിസ് ജോയ് ഇത്തവണ ത്രില്ലറുമായാണ് എത്തുന്നത്.
ബോബി-സഞ്ജയ് ടീമിന്റെ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സിദ്ദിഖ്, റോണി ഡേവിഡ് രാജ്, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് ഇതുവരെയും പേര് നല്‍കിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :