ചിരിപ്പിച്ച് ആസിഫ് അലിയുടെ 'എല്ലാം ശരിയാകും', ടീസര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (11:05 IST)

ആസിഫ് അലി രാഷ്ട്രീയക്കാരനായ എത്തുന്ന ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആ കൂട്ടത്തില്‍ ആദ്യം എത്താന്‍ സാധ്യതയുള്ള ചിത്രമാണ് 'എല്ലാം ശരിയാകും'. ഈ മാസം ആദ്യം റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോഴിതാ സിനിമയുടെ ടീസര്‍ പുറത്തുവന്നു.
ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് ഈ സിനിമയില്‍ എത്തുന്നത്.വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ പടം ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. ഷാരിസ് ആണ് തിരക്കഥ ഒരുക്കുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു.ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :