'നായാട്ട്' തിയേറ്ററുകളിലേക്ക്, പുതിയ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (14:50 IST)

റിലീസിനൊരുങ്ങി കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ ടീമിന്റെ നായാട്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചു.ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ മികച്ച പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.

'നായാട്ട്,വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു പ്രവീണ്‍ മൈക്കിള്‍. മണിയന്‍ (ജോജു), സുനിത (നിമിഷ) എന്നിവരുടെ പ്രകടനത്തോടൊപ്പം സിനിമ തീയറ്ററുകളില്‍ കാണാന്‍ കാത്തിരിക്കാനാവില്ല.കൂടാതെ ചില മാസ്റ്റര്‍ ടെക്‌നീഷ്യന്‍മാരുടെ സര്‍ഗ്ഗാത്മകതയും.'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.കാലിക പ്രസക്തമായ ഒരു വിഷയമാണ് സിനിമ പറയുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന.

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :