ഹൃദയം കവര്‍ന്ന് പ്രിയ താരങ്ങളും മക്കളും, അല്‍ഫോന്‍സ് പുത്രന്റെ 'കഥകള്‍ ചൊല്ലിടാം' തരംഗമാകുന്നു !

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2021 (12:46 IST)

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ 'കഥകള്‍ ചൊല്ലിടാം' എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ ആഴം ഈ വീഡിയോയിലൂടെ വരച്ചു കാണിക്കുന്നു. മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയവരും അവരുടെ മക്കളുമാണ് ആല്‍ബത്തിലെ പ്രധാന ആകര്‍ഷണം.ആകാശം, വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി തരംതിരിച്ചാണ് ഓരോ അച്ഛനെയും കുട്ടിയെയും വീഡിയോയില്‍ കാണിക്കുന്നത്.

ആകാശത്തില്‍ കുഞ്ചാക്കൊ ബോബനും മകനും, വായുവില്‍ വിനീത് ശ്രീനിവാസനും കുട്ടികളും, വെളിച്ചത്തില്‍ കൃഷ്ണ ശങ്കറും മകനും, വെള്ളത്തില്‍ വിനയ് ഫോര്‍ട്ടിനെയും മകനും ഭൂമിയില്‍ ഷറഫുദ്ദീനും കുട്ടിയും ചേര്‍ന്നുള്ള സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വരച്ചുകാണിക്കുന്നു. വിനീത് ശ്രീനിവാസന്റേതാണ് വരികള്‍.അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :