ജോജു ജോര്‍ജിന്റെ 'മധുരം'ത്തിന് പാക്കപ്പ്, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ അഹമ്മദ് കബീര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (09:24 IST)

'ജൂണ്‍'ന് ശേഷം അഹമ്മദ് കബീര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'മധുരം'. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയ്ക്ക് പാക്കപ്പ്. ഷൂട്ടിംഗ് സംഘത്തിലെ മുഴുവന്‍ ടീമിനും ജോര്‍ജു ജോര്‍ജിനും നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലാണ് ടീം അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് 'മധുരം'എന്ന സിനിമ പറയുന്നത്.ജോജുവും ശ്രുതിയും തമ്മിലുള്ള അടിപൊളി പ്രണയ രംഗം ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ ഒരു ടീസര്‍ പുറത്ത് വന്നിരുന്നു.ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :