കെ ആര്‍ അനൂപ്|
Last Updated:
ശനി, 21 നവംബര്‍ 2020 (16:55 IST)
'നിഴല്‍' ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നയന്‍താര. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചു. നടിയുടെ ജന്മദിനം ആരാധകര്‍ക്ക്
ആഘോഷമാകാന്‍ നിഴല്‍ ടീം നയന്‍സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ഇപ്പോളിതാ കുഞ്ചാക്കോ ബോബനും മറ്റു അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്.
ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍സ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.അഞ്ചാം പാതിരായ്ക്ക് ശേഷം വീണ്ടും ഒരു ത്രില്ലര്‍ ചിത്രവുമായാണ് കുഞ്ചാക്കോ ബോബന്‍ ഇത്തവണയും എത്തുന്നത്. നവാഗതനായ അപ്പു എന്‍ ഭട്ടതിരി
സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്.