വക്കീലായി വിനീത് ശ്രീനിവാസന്‍,'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' വരുന്നു, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (10:09 IST)

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
മറ്റ് ക്യൂ അംഗങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. വിനീത് ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരിക്കും ഇത്. വ്യത്യസ്ത രീതിയിലുള്ള പരസ്യത്തോടെയായിരുന്നു ചിത്രത്തിന്റെ കുറിച്ചുള്ള ആദ്യ വിവരം അണിയറ പ്രവര്‍ത്തകര്‍ കൈമാറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :