'ഹൃദയം' കാണാനായി കാത്തിരിക്കുന്നു, വിനീത് ശ്രീനിവാസനോട് നിവിന്‍ പോളി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (11:16 IST)

വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയ നടനാണ് നിവിന്‍ പോളി. മലയാളസിനിമയിലേക്ക് അജു വര്‍ഗീസും നിവിന്‍ പോളിയും വരവറിയിച്ച സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. 2010 ജൂലൈ 16-നായിരുന്നു സിനിമ റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ തട്ടത്തിന്‍ മറയത്ത് നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി. വിനീതിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍.

'ജന്മദിനാശംസകള്‍ പ്രിയ സഹോദരാ ണ്‍, നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം ആശംസിക്കുന്നു. ഹൃദയത്തിനായി കാത്തിരിക്കുന്നു'-നിവിന്‍പോളി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :