'ഗുരു'..., വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകളുമായി നടന്‍ അജുവര്‍ഗീസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (09:01 IST)

സിനിമയിലെത്തി 11 വര്‍ഷങ്ങള്‍ പിന്നിടുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ നടന്‍ അഭിനയജീവിതം തുടങ്ങിയത്.സിനിമ ഒരു സ്വപ്നമായിരുന്നു എന്ന് അജു വര്‍ഗ്ഗീസ് പറഞ്ഞിരുന്നു. ആ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അജുവിന് വിനീത് ഗുരുവാണ്. വിനീത് ശ്രീനിവാസന്റെ ജന്മദിനമാണ്. 'ജന്മദിനാശംസകള്‍ ഗുരു'- എന്ന് കുറിച്ചു കൊണ്ടാണ് അജു തന്റെ പ്രിയപ്പെട്ട സംവിധായകന് ആശംസകള്‍ നേര്‍ന്നത്.
നിവിന്‍ പോളിയും മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് സെമിയിലെത്തിയത്.കോളേജിലെ തന്റെ തല്ലിപ്പൊളി രൂപവും ആ മാനറിസവും ഒക്കെ കണ്ടാണ് തന്നെ വിനീത് ശ്രീനിവാസന്‍ ഓഡിഷന് വിളിച്ചതെന്നാണ് അജു വര്‍ഗീസ് പറഞ്ഞിരുന്നു. അഭിനയത്തിന്റെ 'എബിസിഡി' അതില്‍ ഇല്ലെന്നും നടന്‍ ആദ്യ സിനിമയെ ഓര്‍ത്തുകൊണ്ട് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :