'എളിമയുള്ള ഒരു മനുഷ്യന്‍'; വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകളുമായി ഹൃദയം ടീം

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 1 ഒക്‌ടോബര്‍ 2021 (17:19 IST)

വിനീത് ശ്രീനിവാസന്റെ 37-ാം ജന്മദിനമാണ് ഇന്ന്. കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെയാണ് ആഘോഷം. സിനിമാലോകത്തെ സുഹൃത്തുക്കളെല്ലാം ആശംസകള്‍ നേര്‍ന്നു. വിനീത് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

'എളിമയുള്ള ഒരു മനുഷ്യന്‍, അങ്ങേയറ്റം അര്‍പ്പണബോധമുള്ള ഒരു ചലച്ചിത്രകാരനും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും രസികനുമായ വ്യക്തി. ഹൃദയത്തിന് പിന്നിലുള്ള മനുഷ്യനും ഞങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റനും, ഇതാ നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു.

ജോലിയിലെ ഞങ്ങളുടെ പുഞ്ചിരിയുടെയും ഞങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതിന്റെയും പിന്നിലെ കാരണം നിങ്ങളാണ്. ഒരുപാട് സ്‌നേഹം'- ഹൃദയം അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :