'വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍'; വ്യത്യസ്തമായ പരസ്യവുമായി അണിയറ പ്രവര്‍ത്തകര്‍, പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (17:16 IST)

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. സിനിമയെക്കുറിച്ചുളള വിവരം പങ്കുവെച്ചുകൊണ്ട് വേറിട്ട രീതിയില്‍ പുറത്തിറക്കിയ പത്ര കട്ടിംഗ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് മാധ്യമത്തിലെ ഒരു റിപ്പോര്‍ട്ടായിട്ടാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ഏഴിന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍ എന്നാണ് സിനിമയുടെ പ്രഖ്യാപനത്തിന്റെ പരസ്യത്തിന് ടൈറ്റില്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :