പുലിമുരുകന് ശേഷം മോഹൻലാലിന് തിരക്കഥയൊരുക്കാൻ ഉദയ് കൃഷ്‌ണ: സംവിധാനം ബി ഉണ്ണികൃഷ്‌ണൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (13:54 IST)
പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മോഹൻലാലും തിരക്കഥാകൃത്ത് ഉദയ്‌കൃഷ്‌ണയും വീണ്ടും ഒന്നിക്കുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രം സംവിധാന ചെയ്യുന്നത് ബി ഉണ്ണികൃഷ്‌ണനാണ്.ഇതാദ്യമായാണ് ഉദയ് കൃഷ്‍ണ ബി ഉണ്ണികൃഷ്‍ണന് വേണ്ടി തിരക്കഥ എഴുതുന്നത്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കും.

മാടമ്പിയാണ് ബി ഉണ്ണികൃഷ്‌ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം . പിന്നീട് ഗ്രാൻഡ് മാസ്റ്റർ,മിസ്റ്റർ ഫ്രോഡ് വില്ലൻ എന്നീ ചിത്രങ്ങളും ബി ഉണ്ണികൃഷ്‌ണൻ മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്‌തു.ഇതില്‍ മാടമ്പിയും ഗ്രാൻഡ് മാസ്റ്ററും വൻ വിജയം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :