ബറോസ് അടുത്ത വർഷം ആദ്യം, ഛായാഗ്രാഹകനായി സന്തോഷ് ശിവനും ടീമിൽ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (21:56 IST)
സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. അതേസമയം ദൃശ്യം 2വും ബി ഉണ്ണികൃഷ്ണന്റെ പേരിടാത്ത ചിത്രവും പൂർത്തിയാക്കിയ ശേഷമായിരിക്കും ബറോസിന്റെ ബാക്കി ജോലികള്‍ നടക്കുക.

പ്രശസ്‌ത ഛായാഗ്രാഹകൻ സന്തോഷ് ശിവനും ചിത്രത്തിൻറെ ഭാഗമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ത്രീഡി ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.

ജിജോ നവോദയയുടെതാണ് തിരക്കഥ. വിസ്‌മയ മോഹന്‍ലാല്‍ അസിസ്റ്റൻറ് ഡയറക്ടറായി ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കും എന്നതും ഒരു പ്രത്യേകതയാണ്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :