'കറുപ്പിൽ കലിപ്പ് ലുക്ക്', ഇത് മോഹൻലാലിന്റെ രണ്ടാം വരവ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ !

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഒക്‌ടോബര്‍ 2020 (13:16 IST)
ലോക്ക് ഡൗണിനുശേഷം മോഹൻലാലിൻറെ ഷൂട്ടിങ് ആരംഭിച്ച ആദ്യ ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ കറുപ്പ് ഡ്രസ്സിൽ കലിപ്പ് ലുക്കിൽ നടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലാലേട്ടൻ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. കറുത്ത ടീ ഷർട്ടും മാസ്കും ധരിച്ച് സ്റ്റൈലായി നടന്നു വരുന്ന മോഹൻലാലിനെ 25 സെക്കൻഡ് മാത്രമാണ് കാണാൻ ആകുന്നത് എന്ന സങ്കടത്തിലാണ് ആരാധകർ. മുമ്പും ലൊക്കേഷനിലേക്ക് ലാലേട്ടൻ എത്തുന്ന വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

അതേസമയം ദൃശ്യം 2-ൻറെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ജിത്തു ജോസഫിൻറെ റാം ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. വിദേശത്ത് ചിത്രീകരിക്കേണ്ട സിനിമയുടെ ബാക്കി ഷൂട്ടിംഗ് പിന്നീട് ആരംഭിക്കും.

ചിത്രത്തിന് കടപ്പാട്: ബെന്നറ്റ് എം വര്‍ഗീസ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :