‘ബോബി’യുടെ ശബ്‌ദത്തിന് അവാര്‍ഡ്; മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വിനീത് - ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (16:49 IST)
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് നേടിയിരിക്കുകയാണ് നടന്‍ വിനീത്. അഭിനേതാവ് എന്ന നിലയിലും നർത്തകൻ എന്ന നിലയിലും തൻറെ പ്രതിഭ തെളിയിച്ച താരം അപ്രതീക്ഷിത നേട്ടത്തിൻറെ സന്തോഷത്തിലാണ്. 'ലൂസിഫർ', 'മരക്കാർ', എന്നീ ചിത്രങ്ങൾക്ക് ശബ്ദം നൽകിയതാണ് നടനെ പുരസ്കാരത്തിന് അർഹനാക്കിയത്. മലയാള സിനിമയിലെ നടന വിസ്മയം വിനീതിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ലൂസിഫറിൽ വിവേക് ഒബ്രോയിയ്ക്ക് ശബ്ദം നൽകിയത് വിനീത് ആയിരുന്നു. മരക്കാറിൽ അർജുന് വേണ്ടിയാണ് നടൻ ശബ്ദം നൽകിയിരിക്കുന്നത്.

അതേസമയം അദ്ദേഹത്തിന്റെ രണ്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡാണ് ഇത്. 2016ൽ മികച്ച കൊറിയോഗ്രാഫറിനുളള സ്റ്റേറ്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. 'കാംബോജി' എന്ന ചിത്രത്തിനായിരുന്നു ഈ പുരസ്കാരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :