മാസ്റ്റർ മാസ്, കിടിലൻ അപ്‌ഡേറ്റ് !

കെ ആർ അനൂപ്| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (17:12 IST)
വിജയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. സിനിമയിൽ വിജയ് സേതുപതി, മാളവിക മോഹനൻ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആൻഡ്രിയ ജെർമിയയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും നിർമ്മാതാക്കൾ ഇതുവരെ നടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ക്യാരക്ടർ പോസ്റ്ററിലൊ ടീസറിലൊ താരത്തെ കാണാനും ആയില്ല.

ആദ്യമായി ‘മാസ്റ്റർ’ ടീം നടിയുടെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ്. വിജയും ആൻഡ്രിയയും ഉൾപ്പെടുന്ന ഒരു ഫോട്ടോ ഓൺലൈനിൽ അണിയറപ്രവർത്തകർ പങ്കുവെച്ചു. വിജയ്‌ക്കൊപ്പം താൻ ചെയ്ത അവിസ്മരണീയമായ കാർ ചേസ് സീക്വൻസിനെക്കുറിച്ച് ആൻഡ്രിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. ജനുവരിയിൽ പൊങ്കലിന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് പറയപ്പെടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :