സൺ പിക്‌ചേഴ്‌സ് 'ദളപതി 65' പ്രഖ്യാപിച്ചു, നെൽസൺ സംവിധായകൻ !

ജോൺസി ഫെലിക്‌സ്| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (21:11 IST)
ദളപതി വിജയ് നായകനാകുന്ന അറുപത്തഞ്ചാം ചിത്രം സംവിധാനം ചെയ്യും. സൺ പിക്‌ചേഴ്‌സാണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. വിജയും നെൽസണും ഒരുമിച്ചുള്ള വീഡിയോ പുറത്തുവിട്ടുകൊണ്ട് സൺ പിക്‌ചേഴ്‌സ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ചിത്രത്തിൻറെ പേരും ഴോണറുമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഈ സിനിമ ഒരു ആക്ഷൻ ത്രില്ലറായിരിക്കും എന്നാണ് സൂചന.

നെൽസൺ ആദ്യം സംവിധാനം ചെയ്‌ത കോലമാവ്‌ കോകില എന്ന നയൻതാര ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ 'ഡോക്ടർ' ഉടൻ റിലീസ് ചെയ്യും. ശിവ കാർത്തികേയനാണ് ആ സിനിമയിലെ നായകൻ.

എ ആർ മുരുഗദാസ് സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ മുരുഗദാസിൻറെ തിരക്കഥ ഇഷ്ടമാകാത്തതുകൊണ്ടാണ് വിജയ് നോ പറഞ്ഞത് എന്നാണ് അണിയറ വർത്തമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :