വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ ഇഡി പിടിച്ചെടുത്തു

ശ്രീനു എസ്| Last Modified ശനി, 5 ഡിസം‌ബര്‍ 2020 (11:50 IST)
വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ ഇഡി പിടിച്ചെടുത്തു. ഫ്രാന്‍സിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുള്ള സ്വത്തുവകകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. 1.6ദശലക്ഷം യൂറോയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഏകദേശം 14കോടി ഇന്ത്യന്‍ രൂപയാണ് ഇതിന്റെ മൂല്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ യുകെയിലാണ് ഉള്ളത്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയിലധികം വായ്പ തട്ടിപ്പ് നടത്തിയ കേസാണ് മല്യക്കെതിരെ ഉള്ളത്. യുകെയിലെ ഒരു കേസിലെ വിചാരണ പൂര്‍ത്തിയാകാതെ വിജയ്മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :