'മാസ്റ്റർ' നെറ്റ്ഫ്ലിക്‌സിൽ ? സ്ട്രീമിംഗ് അവകാശം വൻ തുകയ്ക്ക് വിറ്റുപോയി ?

കെ ആർ അനൂപ്| Last Updated: ശനി, 28 നവം‌ബര്‍ 2020 (13:55 IST)
വിജയുടെ 'മാസ്റ്റർ' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്നാട്ടിലെ തീയേറ്ററുകൾ തുറന്നെങ്കിലും ‘മാസ്റ്റർ’ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതേസമയം ചിത്രം തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് നിർമാതാക്കൾ വ്യക്തമാക്കിയതുമാണ്. എന്നാൽ അവർ ഒടിടി റിലീസിനെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്നാണ് വിവരം.

ഇപ്പോഴിതാ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് നേടി എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഈ വർഷം ഏപ്രിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു
മാസ്റ്റർ. നിലവിലെ സാഹചര്യത്തിൽ റിലീസ് വൈകുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :