നെറ്റ്‌ഫ്ലിക്സ് സ്ട്രീം ഫെസ്റ്റ്; രണ്ടുദിവസം സൗജന്യമായി നെറ്റ്‌ഫ്ലിക്സിലെ എല്ലാ പരിപാടികളും കാണാം !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 21 നവം‌ബര്‍ 2020 (14:14 IST)
ലോകത്ത് തന്നെ ഏറ്റവും പ്രചാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്‌ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിലെ സിനിമകളും സീരീസുകൾ ആസ്വദിയ്ക്കാൻ ആഗ്രഹമുള്ളവർക്ക് തികച്ചും സന്തോഷം നൽകുന്ന വാർത്ത എത്തിക്കഴിഞ്ഞു. അതേ രണ്ട് ദിവസം നെറ്റ്‌ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇല്ലാതെ പൂർണമായും സൗജന്യമായി ഉപയോഗിയ്ക്കാം. നെറ്റ്ഫ്ലിക്സ്​സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായാണ് ഡിസംബർ അഞ്ചിനുംനും ആറിനും സ്ബ്സ്‌ക്രിപ്ഷൻ ഇല്ലാത്തവർക്കായി സൗജന്യ ഷോ ഒരുക്കുന്നത്.

ഡിസംബര്‍ 5 ന് 12.01 ന് ആരംഭിച്ച്‌ ഡിസംബര്‍ 6 ന് രാത്രി 11.59 വരെയായിരിയ്ക്കും നെറ്റ്ഫ്ലിക്സിലെ ഇഷ്ട പ്രോഗ്രാമുകളും സീരീസുകളും ആളുകൾക്ക് സൗജന്യമായി ആസ്വദിയ്ക്കാനാവുക എന്നാണ് റിപ്പോർട്ടുകൾ. സൗജന്യ ആക്സസ് ലഭിയ്ക്കുന്നതിനായി. Netflix.com/StreamFest സന്ദര്‍ശിയ്ക്കാവുന്നതാണ്. നെറ്റ്ഫ്ലിക്സിന്റെ ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്തും ഫ്രീ ആക്സസ് പ്രായോജനപ്പെടുത്താം. ഇതിനായി ഇമെയിൽ ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ഒന്നും നൽകേണ്ടതില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :