മമ്മൂട്ടിയുടെ മിസ്റ്ററി ത്രില്ലറിൽ മഞ്ജു വാര്യർ വില്ലത്തിയോ?

കെ ആർ അനൂപ്| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (13:40 IST)
മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’നായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ ബാഗ്രൗണ്ട് സ്കോർ ജോലികൾ ആരംഭിച്ച വിവരം സംഗീതസംവിധായകൻ രാഹുൽ രാജ് അറിയിച്ചു. സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്കൊപ്പമുളള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ജോഫിൻ തന്നെ തിരക്കഥയൊരുക്കിയ ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ചിത്രം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. അടുത്തിടെയാണ് ടീം ഷൂട്ടിംഗ് പൂർത്തിയാക്കിയത്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :