കെ ആർ അനൂപ്|
Last Modified ബുധന്‍, 25 നവംബര്‍ 2020 (12:27 IST)
പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചിത്രീകരണത്തിലേക്ക് കടക്കാനിരിക്കുകയാണ് മമ്മൂട്ടിയുടെ 'ബിലാൽ'. ബിഗ് ബിയിലെ പഴയ താരങ്ങളെല്ലാം ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയായത് ഒരു കഥാപാത്രത്തെ കുറിച്ച് ആയിരുന്നു. 'അബു ജോൺ കുരിശിങ്കൽ', ഈ റോളിലേക്ക്
ദുൽഖർ സൽമാൻ ഉൾപ്പെടെ നിരവധി പേരുകളും ഉയർന്നു വന്നിരുന്നു. റിമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മംമ്ത മോഹൻദാസ് ഈ കഥാപാത്രമായി ആര് എത്തുമെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ്.
"ബിലാലില്‍ അബു ജോണ്‍ കുരിശിങ്കലായി ഒരു സ്റ്റാര്‍ തന്നെ വരുന്നുണ്ട്. അത് ആരായിരിക്കും എന്നുള്ളത് സസ്പെൻസ് ആണ്. ഷൂട്ടിലേക്ക് കടക്കാനിരുന്നതിന്‍റെ കുറച്ചുദിവസം മുന്‍പാണ് ആ കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നത് ഞങ്ങൾ തന്നെ അറിഞ്ഞത്." - മംമ്ത ഒരു അഭിമുഖത്തിൽ പറഞ്ഞു.