ബിലാൽ വൈകും, മറ്റൊരു സിനിമയിലേക്ക് മമ്മൂട്ടി !

കെ ആർ അനൂപ്| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (22:22 IST)
പുതിയ മമ്മൂട്ടി ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ലോക്ക് ഡൗണിനുശേഷം മമ്മൂക്ക ഏത് ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുക എന്ന ചർച്ചയിലാണ് പ്രേമികൾ.

ആ ലിസ്റ്റിൽ ആദ്യം ഉള്ളത് അമൽ നീരദിന്റെ ബിലാലാണ്. എന്നാൽ നവാഗതയായ രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ മെഗാസ്റ്റാർ ആദ്യം അഭിനയിക്കുമെന്നാണ് വിവരം. ഇതിന് ശേഷമാകും മമ്മൂട്ടി ബിലാലിൻറെ ഭാഗമാകുക. എന്തായാലും ജോണ്‍ കുരിശ്ശിങ്കലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം വൺ, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളും ഒരുങ്ങുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :