1. വിനോദം
  2. സിനിമ
  3. അണിയറ
  4. kathanar movie DAY 3

രാവിലെ മുതലേ ചിത്രീകരണ തിരക്കില്‍,3 ദിവസങ്ങള്‍ പിന്നിട്ട് റോജിന്‍ തോമസിന്റെ കത്തനാര്‍

kathanarmovie
വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് സംവിധായകന്‍ റോജിന്‍ തോമസിനെ സംബന്ധിച്ചിടത്തോളം കത്തനാര്‍ എന്ന സിനിമ. രണ്ടുവര്‍ഷത്തെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് സംവിധായകനും സംഘവും ചിത്രീകരണത്തിലേക്ക് കടക്കുന്നത്. മൂന്നു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി സന്തോഷത്തിലാണ് സംവിധായകനും സംഘവും. രാവിലെ മുതല്‍ തന്നെ ഷൂട്ടിംഗ് തിരക്കിലേക്ക് ടീം കടന്നു. ലൊക്കേഷന്‍ ചിത്രം കാണാം.
സ്‌പെഷലിസ്റ്റുകളായ ഒരു സാങ്കേതിക സംഘം തന്നെ ടീമിനൊപ്പം മുണ്ട്. സര്‍പ്രൈസ് കാസ്റ്റ് ലിസ്റ്റ്, ഓവര്‍-ദി-ടോപ്പ് ആക്ഷന്‍ കൊറിയോഗ്രാഫി എന്നിവ കാഴ്ചക്കാരെ ഞെട്ടിക്കും എന്ന് ഉറപ്പാണ്.ഏഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
 
ഏപ്രില്‍ 10 മുതല്‍ ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞു. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് ആദ്യമായാണെന്നും സംവിധായകന്‍ ഓര്‍മിപ്പിച്ചു. 
 
 
 
About Writer
കെ ആര്‍ അനൂപ്