നാല്‍പ്പതിനായിരം ചതുരശ്രയടിയില്‍ ഒരു സ്റ്റുഡിയോ ഫ്‌ലോര്‍,ജയസൂര്യയുടെ കടമറ്റത്ത് കത്തനാര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (11:00 IST)
ജയസൂര്യയുടെ കടമറ്റത്ത് കത്തനാര്‍ ഒരുങ്ങുകയാണ്.റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നാല്‍പ്പതിനായിരം ചതുരശ്രയടിയില്‍ ഒരു സ്റ്റുഡിയോ ഫ്‌ലോര്‍ ഒരുങ്ങുന്നു. കൊച്ചിയിലെ പുക്കാട്ടുപടിയില്‍ നിര്‍മ്മാതാക്കളായ ഗോകുലം മൂവീസിന്റെ സ്ഥലത്താണ് സ്റ്റുഡിയോ ഫ്‌ലോര്‍ ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മോഡുലര്‍ ഫ്‌ളോര്‍ ആയിരിക്കും ഇത്.

ഇന്ത്യയിലാദ്യമായി വെര്‍ച്വല്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം കൂടിയാണ് കടമറ്റത്ത് കത്തനാര്‍.

ചെന്നൈയില്‍ ഗോകുലം മൂവീസിന് വലിയൊരു സ്റ്റുഡിയോ ഫ്‌ലോര്‍ തന്നെയുണ്ട്. ഇവിടെ തമിഴ്, തെലുങ്ക് സിനിമകള്‍ ചിത്രീകരിക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :