'ലേഡി സൂപ്പര്‍സ്റ്റാര്‍ 75' ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയായി, ഇനി ചിത്രീകരണം, ട്രിച്ചിയില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (12:51 IST)
75-ാം ചിത്രത്തിനായി നവാഗത സംവിധായകന്‍ നിലേഷ് കൃഷ്ണയുമായി നയന്‍താര കൈകോര്‍ത്തു.ചിത്രത്തിന് താല്‍ക്കാലികമായി 'ലേഡി സൂപ്പര്‍സ്റ്റാര്‍ 75' എന്ന് പേരിട്ടു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ചിത്രീകരണത്തിന് തുടക്കമായത്.

ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം അടുത്ത ഷെഡ്യൂളിന്റെ തിരക്കുകളിലാണ്. ട്രിച്ചിയില്‍ ചിത്രീകരണം വൈകാതെ ആരംഭിക്കും.നയന്‍താരയുടെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 'ലേഡി സൂപ്പര്‍സ്റ്റാര്‍ 75'ല്‍ജയ് നായകനാകുന്നു.


കെ എസ് രവികുമാര്‍, സത്യരാജ്, കാര്‍ത്തിക് കുമാര്‍, അച്യുത് കുമാര്‍, കുമാരി സച്ചു, പൂര്‍ണിമ രവി, രേണുക, സുരേഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :