ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ടോവിനോ ചിത്രത്തിൻറെ സംവിധായകൻ !

കെ ആർ അനൂപ്| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (00:48 IST)
38 ദിവസത്തെ ഷൂട്ടിംഗിന് ശേഷം ‘കാണെക്കാണെ’ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇക്കാര്യം സംവിധായകൻ മനു അശോകനാണ് സോഷ്യൽ മീഡിയയുടെ അറിയിച്ചത്.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സൂരജ് വെഞ്ഞാറമൂട് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോബി - സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.

"ചിത്രീകരണം പൂർത്തിയായി. ആറുമാസത്തിനുള്ളിൽ ഒരു സിനിമ. വിശ്വസിക്കാൻ കഴിയുന്നില്ല… ‘കാണെക്കാണെ’ ടീമിൻറെ കഠിനാധ്വാനത്തിന് നന്ദി. കഴിഞ്ഞ 38 ദിവസമായി നിങ്ങളുമായി ആസ്വദിച്ചാണ് പ്രവർത്തിച്ചത്. വലിയ സ്നേഹം." - കുറിച്ചു.

മനുഷ്യബന്ധങ്ങളുടെയും വികാരങ്ങളുടെയും ഒരു സാങ്കൽപ്പിക കഥയാണ് ‘കാണെക്കാണെ’. ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :