ടൊവിനോയുടെ ഓണം സ്പെഷ്യല്‍ ഫോട്ടോ, ടഹാനാണ് താരം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (14:44 IST)
തിരുവോണ ദിനത്തിൽ കുടുംബാംഗങ്ങളുമുള്ള സ്പെഷ്യൽ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ടോവിനോ തോമസ്. മകൻ ടഹാനെയും ചിത്രത്തിൽ കാണാം. മകൾ ഇസും ഭാര്യ ലിഡിയും അച്ഛനും അടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ സോഷ്യൽ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

കുഞ്ഞു മുണ്ടുടുത്ത മകൻ ടഹാനാണ് ഫോട്ടോയിലെ പ്രധാന ആകർഷണം. ടഹാൻ ടൊവിനോ (Tahaan Tovino) എന്നാണ് കുഞ്ഞിൻറെ പേര്. കാരുണ്യമുള്ളവൻ എന്നാണ് പേരിനർത്ഥം.

അതേസമയം, ഓണം മലയാളികൾക്ക് വീട്ടിലിരുന്നു
ആഘോഷമാക്കുവാൻ ടോവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഇന്ന് ടെലിവിഷനിൽ ഉച്ചക്ക് 3 മണിക്ക് ഏഷ്യാനെറ്റില്‍ റിലീസാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :