മിന്നൽ മുരളിയുടെ ടീസറിനും മിന്നൽ വേഗം, 24 മണിക്കൂറിനുള്ളിൽ വൺ മില്യണ്‍ കാഴ്ചക്കാർ !

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (15:07 IST)
ടോവിനോ തോമസിന്റെ മിന്നൽ മുരളിയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ തന്നെ വൺ മില്യൺ ആളുകൾ ടീസർ കണ്ടു കഴിഞ്ഞു. സംവിധായകൻ ബേസിൽ ജോസഫാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

സൂപ്പർ ഹീറോ വേഷത്തിൽ എത്തുന്ന ടോവിനോ കഥാപാത്രത്തെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മുഖംമൂടി ധാരിയായ മിന്നൽ മുരളിയെ ഒരു സഹകരണ ബാങ്ക് കൊള്ളയടിച്ചതിന് പോലീസ് തിരയുകയാണെന്നാണ് ടീസറിൽ പറയുന്നത്. ആരാലും സാധിക്കാൻ ആകാത്ത പല പ്രകടനങ്ങളും ടീസറിൽ ടോവിനോ കഥാപാത്രം കാഴ്ച വെക്കുന്നുണ്ട്. അമാനുഷികമായ വേഗതയുള്ള മിന്നൽ മുരളിയെ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. അഞ്ച് ഭാഷകളിലായി ചിത്രം ഒരുങ്ങുന്നുണ്ട്.

വിവിധ ഭാഷകളിലുള്ള താരങ്ങളാണ് സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. അജു വർഗീസ്, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :