ത്രില്ലടിപ്പിക്കാൻ ടോവിനോ - ഐശ്വര്യ ലക്‍ഷ്‌മി ചിത്രം 'കാണെക്കാണെ' വരുന്നു!

കെ ആര്‍ അനൂപ്| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (12:08 IST)
ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സൂരജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'കാണെക്കാണെ'. 'ഉയരെ’യുടെ വിജയത്തിനുശേഷം സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലർ ആണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.

ബോബി-സഞ്ജയ് ടീമിൻറെ ഒടുവിലായി പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രം ‘മുംബൈ പോലീസ്’ ആയിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. അതിനാൽ തന്നെ ഇത്തവണ പ്രതീക്ഷകൾ വലുതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :