കെ ആര്‍ അനൂപ്|
Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (10:24 IST)
ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍. സിനിമയില്‍ അവസരം തന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് നടന്‍ നന്ദി പറഞ്ഞു. ക്രിസ്റ്റഫറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നും കലേഷ് അറിയിച്ചു.
'ക്രിസ്റ്റഫറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി, ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നില്‍ വിശ്വസിച്ചതിന് ഉണ്ണികൃഷ്ണന്‍ സാറിന് നന്ദി ! നിങ്ങള്‍ എല്ലാവരും ഇത് ബിഗ് സ്‌ക്രീനില്‍ കാണുന്നതുവരെ കാത്തിരിക്കാനാവില്ല'- കലേഷ് കുറിച്ചു.
കലേഷ് രാമാനന്ദ് നെഗറ്റീവ് റോളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. നവാഗത നടനുള്ള നാഷണല്‍ ഇന്റഗ്രേഷന്‍ ഫിലിം അവാര്‍ഡ് കലേഷ് നേടിയിരുന്നു.