10 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത് പ്രണവിന്റെ ഹൃദയത്തിലൂടെ: കലേഷ് രാമാനന്ദ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ജൂണ്‍ 2022 (08:53 IST)

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2012-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 10 വയസ്സ്. ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട കലേഷ് രാമാനന്ദും ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പിറകില്‍നിന്ന നടന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ മകനോടൊപ്പം അഭിനയിച്ചപ്പോള്‍ താനൊരു അഭിനേതാവായി അംഗീകരിക്കപ്പെട്ടുവെന്ന് കലേഷ് കുറിക്കുന്നു.
 
' സ്പിരിറ്റിന്റെ 10 വര്‍ഷം. ലാലേട്ടന്റെ പുറകില്‍ നില്‍ക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയിട്ട് 10 വര്‍ഷം. 10 വര്‍ഷത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനോടൊപ്പം അഭിനയിച്ചപ്പോള്‍ ഞാന്‍ ഒരു അഭിനേതാവായി അംഗീകരിക്കപ്പെട്ടു. വിധിക്ക് അതിന്റേതായ വഴികളുണ്ട്'- കലേഷ് രാമാനന്ദ് കുറിച്ചു.
 
രഘുനന്ദന്‍ എന്ന മദ്യപാനിയായ വ്യക്തി ആ വിപത്തില്‍ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം.കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍ നന്ദു, മധു, സിദ്ധാര്‍ഥ്, ലെന, തിലകന്‍, സുരാജ് വെഞ്ഞാറമൂട്, കല്‍പ്പന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :