ഹൃദയത്തിലെ സെല്‍വയ്ക്ക് അവാര്‍ഡ്, വിനീത് ശ്രീനിവാസന് നന്ദിപറഞ്ഞ് നടന്‍ കലേഷ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (10:11 IST)

ഹൃദയം സിനിമ കണ്ടവരാരും സെല്‍വയെ മറന്നുകാണില്ല.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരന്‍ കലേഷ് രാമാനന്ദിനെ സെല്‍വ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. നവാഗത നടനുള്ള നാഷണല്‍ ഇന്റഗ്രേഷന്‍ ഫിലിം അവാര്‍ഡ് നേടി കലേഷ്. ഹൃദയം സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിനും നടന്‍ നന്ദിപറഞ്ഞു.

'8 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നതിന് ശേഷം മികച്ച നവാഗത നടനുള്ള നാഷണല്‍ ഇന്റഗ്രേഷന്‍ ഫിലിം അവാര്‍ഡ് നേടി! 'എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസ' എല്ലാറ്റിനും ഒരു സമയമുണ്ട് നന്ദി വിനീത് ഏട്ടാ ,വിശാഖ് ഏട്ടാ & സര്‍വശക്തന്‍/വിധി/പ്രപഞ്ചം'-കലേഷ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :