1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Ninnodu Cheraan Video Song

'നിന്നോട് ചേരാന്‍',സ്റ്റാറിലെ വീഡിയോ സോങ് ശ്രദ്ധ നേടുന്നു

Ninnodu Cheraan
വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് സ്റ്റാര്‍. ജോജോ ജോര്‍ജ് പ്രധാനവേഷത്തിലെത്തുന്ന സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി.'നിന്നോട് ചേരാന്‍' എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുകയാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് സംഗീതം നല്‍കിയിരിക്കുന്നത്.നിത്യ മാമന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കുന്നു.
 
സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
2022 ജനുവരിയില്‍ റിലീസ്, പ്രണവ് മോഹന്‍ലാലിന്റെ ' ഹൃദയ'ത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍