നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഗായിക ഹനിയ നഫീസയും, 'കണക്റ്റ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (17:05 IST)

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നയന്‍താര.അശ്വിന്‍ ശരവണിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കണക്റ്റ്' ല്‍ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയയായ ഗായിക ഹനിയ നഫീസയും ഉണ്ടാകും. പാട്ട് പാടാന്‍ അല്ല അഭിനയിക്കുവാന്‍.ഹനിയ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രം നിര്‍മ്മിക്കുന്നത് വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ്. 'കണക്റ്റ്' എന്ന ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.

അശ്വിന്‍ ശരണ്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. നയന്‍താരയുടെ മായ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അശ്വിന്‍ അരങ്ങേറ്റം കുറിച്ചത്.'ഗെയിം ഓവര്‍' എന്ന തപസി ചിത്രവും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയാണ്.നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പുതിയ സിനിമയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :