അനുബന്ധ വാര്‍ത്തകള്‍
- പ്രണയ നായികയായി പ്രിയ വാര്യര്‍, കന്നഡ ചിത്രം 'വിഷ്ണു പ്രിയ'യുടെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിരാജ്
- 'ഇഷ്‌ക്' തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി, മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രിയ വാര്യര്‍
- തെലുങ്കില്‍ സജീവമാകാന്‍ പ്രിയ വാര്യര്‍,'ചെക്ക്' റിലീസിനൊരുങ്ങുന്നു !
- മലയാളത്തിന്റെ ഇഷ്‌ക് റീമേക്ക് ചെയ്ത് ആമിര്‍ഖാന്റെ മകന് !
- 'പാപ്പന്' ഒരുങ്ങുന്നു, പുതിയ അപ്ഡേറ്റ് നല്കി സുരേഷ് ഗോപി !
പ്രണയ നായികയായി പ്രിയ വാര്യര്‍, ശ്രദ്ധ നേടി 'ഇഷ്‌ക്' തെലുങ്ക് റീമേക്ക് ട്രെയിലര്‍
മലയാള ചിത്രം 'ഇഷ്‌ക്' തെലുങ്കിലേക്ക് അതേ പേരില്‍ റീമേക്ക് ചെയ്തിരുന്നു. ഈ സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. അടുത്തുതന്നെ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യരാണ് നായിക. മലയാളത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത തന്നെയാണ് തെലുങ്ക് റിമേക്കും ഒരുക്കിയിരിക്കുന്നത്. അതിനുള്ള സൂചന ട്രെയിലര്‍ നല്‍കുന്നു. ഷെയ്ന്‍ നിഗം അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് തേജ സജ്ജയാണ്. ഒരു മില്യണില്‍ കൂടുതല്‍ ആളുകള്‍ ഇതിനകം ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
പ്രിയ വാര്യരും തേജയും തമ്മിലുള്ള പ്രണയവും ഇരുവരുടെയും ആദ്യത്തെ സന്തോഷത്തിന് നാളുകളും മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. പിന്നീടുണ്ടാകുന്ന ത്രില്ലിംഗ് ഒട്ടും ചോരാതെ തന്നെ റീമേക്കിലും ആസ്വദിക്കാനാകും.
എസ് എസ് രാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്.മഹതി സ്വര സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ എന്‍വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.സാം കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.