മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാറു വാരി പാട്ട' ഒരുങ്ങുന്നു, കിടിലന്‍ അപ്‌ഡേറ്റുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (17:03 IST)

മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാറു വാരി പാട്ട' ഒരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാതോര്‍ക്കുകയാണ് ആരാധകര്‍. ഇനി എപ്പോള്‍ പുതിയ അപ്‌ഡേറ്റ് വരുമെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രീകരണം പുനരാരംഭിച്ചുകഴിഞ്ഞാല്‍ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് നടത്തുമെന്ന് മൈത്രി മൂവി മേക്കേഴ്സ് വെളിപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ എല്ലാവരോടും സുരക്ഷിതമായിരിക്കാനും ടീം ആവശ്യപ്പെട്ടു.

സംവിധായകന്‍ പരശുരാമും മഹേഷ് ബാബുവിന്റെയും ആദ്യമായി ഒന്നിക്കുന്ന പ്രോജക്റ്റ് കൂടിയാണിത്. മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ് എന്നിവ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :