ഗോകുല്‍ സുരേഷിനൊപ്പം റഹ്മാനും നൈല ഉഷയും, 'എതിരെ' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (12:53 IST)

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. നടന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'എതിരെ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. ഒരു മിസ്റ്ററി ചിത്രം ആകാനാണ് സാധ്യത. പുതിയ സിനിമയുടെ ആവേശത്തിലാണ് താന്‍ എന്നും നടന്‍ പറഞ്ഞു. ഗോകുല്‍ സുരേഷിനൊപ്പം നൈല ഉഷയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.

അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സേതുവാണ് തിരക്കഥ ഒരുക്കുന്നത്. റഹ്മാനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഗോകുല്‍ സുരേഷ്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജോഷി ചിത്രം 'പാപ്പന്‍'ല്‍ നടന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :