അന്യഗ്രഹജീവിയായ നായികയെ പ്രണയിക്കുന്ന നായകനായി ഗോകുല്‍ സുരേഷ് ? 'ഗഗനചാരി' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (12:55 IST)

'സാജന്‍ ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗഗനചാരി'. വേറിട്ട ടൈറ്റിലില്‍ പോലെ തന്നെ സിനിമയും വ്യത്യസ്തമായ കഥയാണ് പറയുന്നത്. മനുഷ്യ സംസ്‌കാരം പഠിക്കാന്‍ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയായാണ് ചിത്രത്തിലെ നായിക അനാര്‍ക്കലി മരക്കാര്‍ എത്തുന്നത്. ഗോകുല്‍ സുരേഷാണ് നായകന്‍.അജു വര്‍ഗ്ഗീസ്,കെ ബി ഗണേഷ് കുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഒരുങ്ങുകയാണ്.അരുണ്‍ ചന്തു, ശിവ സായി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ള സംഗീതം ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. വിനായക ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :