ഹോമിയോ ഡോക്ടറാകാന്‍ ഷറഫുദ്ദീന്‍,'പ്രിയന്‍ ഓട്ടത്തിലാണ്' ഷൂട്ടിംഗ് ഉടന്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (14:58 IST)

'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. നൈല ഉഷയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നിവിന്‍ പോളി, മഞ്ജുവാര്യര്‍ തുടങ്ങിയ താരങ്ങളാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശത്തിലാണ് താനെന്ന് പറഞ്ഞു.പ്രിയന്‍ ഓട്ടത്തിലാണ് ഒരു ഫാമിലി എന്റര്‍ടെയ്നറാണ്.ഹോമിയോ ഡോക്ടറുടെ വേഷത്തിലാണ് ഷറഫുദ്ദീന്‍ അഭിനയിക്കുന്നത്. എല്ലാവരോടും സ്‌നേഹമുള്ള എപ്പോഴും തിരക്കുള്ള ഒരു കുടുംബസ്ഥന്‍ ആയാണ് ഷറഫുദ്ദീന്‍ ചിത്രത്തിലെത്തുന്നത്.

അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, അശോകന്‍, സ്ഫടികം ജോര്‍ജ്, ഉമ കെ പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വഹിക്കുന്നു ഒന്നു.ലിജിന്‍ സംഗീതമൊരുക്കുന്നു.മാര്‍ച്ച് പകുതിയോടെ ടീം ഷൂട്ടിംഗ് ആരംഭിക്കും. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :