ഗോകുല്‍ സുരേഷിന്റെ 'അമ്പലമുക്കിലെ വിശേഷങ്ങള്‍' റിലീസിനൊരുങ്ങുന്നു, മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (12:28 IST)

ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അമ്പലമുക്കിലെ വിശേഷങ്ങള്‍'. സിനിമയിലെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതാണ് പോസ്റ്റര്‍. ലാല്‍, മേജര്‍ രവി, ഗണപതി, ഉല്ലാസ് പന്തളം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ജയറാം കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെയാണ് കഥയും തിരക്കഥയും. രഞ്ജന്‍ അബ്രഹാം എഡിറ്റിംഗ് നിര്‍വഹിക്കുന്നു.അരുള്‍ ദേവ്, രഞ്ജിന്‍ രാജ് എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :