ശാലിനിയുടെ സഹോദരി, ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബാംഗങ്ങള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂലൈ 2021 (12:33 IST)

നടി ശ്യാമിലിയുടെ 34-ാം പിറന്നാള്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ആഘോഷങ്ങളില്‍ ചേച്ചി ശാലിനിയും ചേട്ടന്‍ റിച്ചാര്‍ഡ് പങ്കാളികളായി.

ജൂലൈ പത്തിന് ആയിരുന്നു ശ്യാമിലിയുടെ പിറന്നാള്‍. ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ആഘോഷം.കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ആഘോഷങ്ങളില്‍ പങ്കെടുത്തത്.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആണ് താരം പഠിച്ചത്. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയില്‍ നായികയായി എത്തിയത് ശ്യാമിലി ആയിരുന്നു.അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :